പത്തൊമ്പതാം വയസ്സിൽ ജുസ്സേ തൗഫീഖേ ഇലാഹിയെ (അല്ലാഹുവിൻ്റെ ഉപആത്മാക്കളിൽ ഒന്ന്) അല്ലാഹു ഗോഹർ ഷാഹിയിൽ സന്നിവേശിപ്പിച്ചു. അത് ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതിൻ്റെ സ്വാധീനത്താൽ അദ്ദേഹം തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ദേഹത്ത് ഒരു കഷണം തുണി മാത്രം ചുറ്റി ജാംദാതാറിലെ കാട്ടിലേക്ക് പോകുകയും ചെയ്‌തു. താൽക്കാലികത്തേക്ക് ആയിരുന്നു ‘ജുസ്സേ തൗഫീഖേ ഇലാഹി’യുടെ സാന്നിധ്യം. അടുത്ത പതിന്നാല് വർഷത്തേക്ക് അതിൻ്റെ സാന്നിധ്യമില്ലായിരുന്നു. 1975 ൽ അദ്ദേഹം സെഹ്‌വൻ ഷെരീഫിലെ വനത്തിലേക്ക് തിരികെ പോകാനുള്ള കാരണവും ഇതേ ജുസ്സേ തൗഫീഖേ ഇലാഹി ആയിരുന്നു.

ഇരുപത്തഞ്ചാം വയസ്സിൽ ‘ജുസ്സേ ഗോഹർ ഷാഹി’ (ഗോഹർ ഷാഹിയുടെ ഉപാത്മാവ്) ആത്മീയസൈന്യത്തിൻ്റെ കമാൻഡറായി കിരീടധാരണം ചെയ്യപ്പെട്ടു. ഇത് മുഖേന ഇബ്‌ലീസിന്റെ സൈന്യങ്ങളുടേയും ദുനിയാവിലെ പിശാചുക്കളുടേയും ഉപദ്രവങ്ങളെ തൊട്ട് മഹാനവര്‍കള്‍ സംരക്ഷിക്കപ്പെട്ടു. ജുസ്സേ തൗഫീഖേ ഇലാഹിയും ഥിഫ്‌ലേ നൂരിയും (ദൈവത്തിന്‍റെ പ്രകാശത്തിന്‍റെ ശരീരം) ചില പരമോന്നത ദൈവിക അസ്‌തിത്വങ്ങളാണ്. അവ എല്ലാ ആത്മാക്കളേക്കാളും ഉന്നതമലക്കുകളേക്കാളും ലഥായിഫുകളേക്കാളും ശ്രേഷ്ഠമാണ്. ഉന്നതമലക്കുകളെപ്പോലെ തന്നെ അവയ്ക്കും അല്ലാഹുവുമായി നേരിട്ടാണ് ബന്ധം. ‘ആലമേ അഹദിയത്ത്’ ആകുന്നു അവയുടെ മഖാം.

മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ, 1976 റമദാൻ 15 ന്, പ്രകാശത്തിന്‍റെ ഒരു ബീജം (നുത്ഫാ-എ-നൂർ) മഹാനവർകളുടെ ഖൽബിൽ നിക്ഷേപിക്കപ്പെടുകയും കുറച്ച് കാലങ്ങള്‍ക്ക് ശേഷം ആത്മീയ പഠനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് വിളിക്കപ്പെടുകയും ചെയ്‌തു. 1985 റമദാൻ 15 ന് പാകിസ്ഥാനിലെ ഹൈദരാബാദിൽ ദുൻയാവി ദൗത്യത്തിനായി നിയോഗിക്കപ്പെട്ടപ്പോൾ, ഥിഫ്‌ലേ നൂരിയായി വളർന്ന് കഴിഞ്ഞ പ്രകാശത്തിൻ്റെ അതേ ബീജം സ്ഥിരമായി നൽകപ്പെട്ടു. ഈ ഥിഫ്‌ലേ നൂരിയിലൂടെ മുഹമ്മദ് നബി (സ) യുടെ വിശുദ്ധ ദര്‍ബാറില്‍ വെച്ച് ഗോഹർ ഷാഹി അവർകൾ താജേ സുൽത്താനി (സുൽത്താനിയത്തിന്റെ കിരീടം) അണിയിക്കപ്പെട്ടു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഥിഫ്‌ലേ നൂരിക്ക് പദവി ലഭിക്കാറുള്ളത്. എന്നാൽ ഈ ലോകത്തിലെ ദൗത്യം കാരണമായി മഹാനവര്‍കള്‍ക്ക് അത് ഒമ്പത് വർഷം കൊണ്ട് തന്നെ നൽകപ്പെട്ടു.