ഹസ്രത്ത് റിയാസ് അഹമ്മദ് ഗോഹർ ഷാഹി ഒരു ഉന്നത ആത്മീയവ്യക്തിത്വവും മനുഷ്യരാശി ഒന്നാകെ കാത്തിരിക്കുന്ന രക്ഷകനുമാണ്. ചന്ദ്രൻ, സൂര്യൻ, ഹജറുൽ അസ്‌വദ്, ശിവക്ഷേത്രം എന്നിവിടങ്ങളിലും മറ്റ് വിവിധ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട റാ ഗോഹർ ഷാഹി അവർകളുടെ ചിത്രം അദ്ദേഹമാണ് വിവിധ ഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ട ഇമാം മെഹ്ദി അഥവാ വാഗ്‌ദത്ത മിശിഹാ അഥവാ കൽക്കി അവതാരം എന്ന് തിരിച്ചറിയാൻ കാരണമായി.
1980 മുതലാണ് ഹസ്രത്ത് ഗോഹർ ഷാഹി അവർകൾ ജനങ്ങൾക്ക് അറിവുകൾ പകർന്ന് നൽകുവാൻ തുടങ്ങിയത്. ദൈവപ്രണയമല്ലാതെ മറ്റൊരു മതവും ഗോഹര്‍ ഷാഹി അവർകൾ പ്രചരിപ്പിക്കുന്നില്ല. ദൈവവും ദൈവപ്രേമവും ഹൃദയത്തിൽ കൊണ്ടുവരുന്നതിനുള്ള പ്രായോഗികമായ അറിവുകളാണ് മഹാനവർകള്‍ പഠിപ്പിക്കുന്നത്.
അദ്ദേഹത്തിൻ്റെ ദൈവപ്രേമത്തിൻ്റെ സന്ദേശം പൊതുസമൂഹത്തിൽ പ്രസിദ്ധി നേടി. എല്ലാ മതക്കാരും മഹാനവർകളെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. ദിക്റേ ഖൽബ് കരസ്ഥമാക്കുവാനും അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ നിന്ന് ആത്മീയാനുഗ്രഹങ്ങൾ നേടുന്നതിനുമായി അവർ തങ്ങളുടെ ആരാധനാലയങ്ങളിലേക്ക് മഹാനവർകളെ ക്ഷണിച്ചു. സകല മതങ്ങളുടെയും ആരാധനാ കേന്ദ്രങ്ങളിലെ പ്രസംഗപീഠത്തിൽ ഗോഹർ ഷാഹി അവർകൾ പ്രഭാഷണം നടത്തിയത് ചരിത്രത്തിൽ മുമ്പെങ്ങും നടന്നില്ലാത്ത അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. മാറാവ്യാധികളാൽ കഷ്ടപ്പെട്ട അനേകമാളുകളെ അദ്ദേഹം തൻ്റെ ആത്മീയശക്തിയിലൂടെ സുഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു മഹാനവർകളുടെ മുഖം ചന്ദ്രനിൽ വെളിപ്പെടുത്തി. തുടർന്ന് ഹജറുൽ അസ്‌വദിലും അദ്ദേഹത്തിൻ്റെ മുഖം ദൃശ്യമായി. മഹാനവർകൾ പറയുന്നു, “ഹൃദയത്തിൽ ദൈവപ്രേമം ഉള്ളവരാണ് ആരേക്കാളും മികച്ചവർ. അവര്‍ ഏതു മതക്കാരനാണെങ്കിലും ശരി.” അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്ററ്, ഏഷ്യ എന്നിവിടങ്ങളിലുള്ള മസ്‌ജിദുകളിലും അമ്പലങ്ങളിലും ചർച്ചുകളിലും സിഖ് ഗുരുദ്വാരകളിലും മഹാനവർകൾ ആത്മീയതയെപറ്റി പ്രഭാഷണങ്ങൾ നടത്തി.
ഗോഹർ ഷാഹി എന്ന വ്യക്തിത്വത്തെക്കുറിച്ച് പഠിക്കുവാൻ നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിനും പഠനത്തിനുമായി ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങൾ മുഖേനയും നിങ്ങൾക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.
ഓർക്കുക! മാനവരാശിയെ നവീകരിക്കുവാനും ഒന്നിപ്പിക്കാനും അവരെ ദൈവവുമായി ബന്ധിപ്പിക്കുവാനും ദൈവം മഹാനവർകളെ നിയോഗിച്ചിരിക്കുന്നു. അദ്ദേഹത്തെ അറിയുക. അദ്ദേഹത്തിൻ്റെ അധ്യാപനത്തെപ്പറ്റിയും വ്യക്തിത്വത്തെപ്പറ്റിയും വിശദമായി പഠിക്കുക.
ഹസ്രത്ത് റിയാസ് അഹമ്മദ് ഗോഹർ ഷാഹി എഴുതിയ വിശുദ്ധ ഗ്രന്ഥം ദീൻ ഇലാഹി ഇവിടെ വായിക്കാം. click here